എട്ടാം ശമ്പള കമ്മിഷനുമായി ബന്ധപ്പെട്ട് സൈനിക സേവനത്തിന് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യം ശക്തമാകുന്നു. സൈനികരുടെ ജോലിയിലെ സവിശേഷതകളും വെല്ലുവിളികളും കണക്കിലെടുത്ത്, അവരെ സിവിലിയൻ ജീവനക്കാർക്ക് തുല്യമായി പരിഗണിക്കാതെ വേതനഘടനയിൽ പ്രത്യേക മൂല്യം ഉറപ്പാക്കണമെന്നാണ് നിലവിൽ ഉയരുന്ന പ്രധാന ആവശ്യം.