'കേവലം ആസ്വാദനത്തിന് വേണ്ടി മാത്രമുള്ള ഒന്ന്' എന്നാണ് ഐസ്ക്രീമിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ആരോഗ്യകാര്യങ്ങളിലുള്ള വർധിച്ച ശ്രദ്ധയും ഫിറ്റ്നസ് ട്രെൻഡുകളും ഐസ്ക്രീം വിപണിക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്. ഇതിനുപുറമെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ വ്യാപകമായ ഉപയോഗവും ആളുകളുടെ ഭക്ഷണരീതിയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഐസ്ക്രീമിന് ഒരു ഭാവിയുണ്ടോ എന്ന വിഷയമാണ് 'ദ ഗാർഡിയൻ' തങ്ങളുടെ പുതിയ റിപ്പോർട്ടിലൂടെ ചർച്ച ചെയ്യുന്നത്.