അമേരിക്കയിലെ ടെക്സാസിൽ നിന്നുള്ള ഒരാൾ വർഷങ്ങളോളം പേപ്പർവെയ്റ്റായി ഉപയോഗിച്ചിരുന്നത് 160 വർഷം പഴക്കമുള്ള ഒരു പീരങ്കി ഷെല്ലായിരുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധ കാലത്തെ ഈ സ്ഫോടകവസ്തുവാണ് യാതൊരു അപകടവും തിരിച്ചറിയാതെ ഇയാൾ സൂക്ഷിച്ചിരുന്നത്. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബോംബ് വിദഗ്ധർ ഇത് പരിശോധിക്കുകയും സുരക്ഷിതമായി മാറ്റുകയും ചെയ്തു.