അച്ചടക്കലംഘനവും മേലധികാരികളെ ധിക്കരിച്ചുവെന്നും ആരോപിച്ച് അമേരിക്കൻ സൈനിക പത്രമായ 'സ്റ്റാർസ് ആൻഡ് സ്ട്രൈപ്സി'ന്റെ എഡിറ്ററെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. 'താൻ ജോലി ചെയ്യുന്നത് സ്റ്റാർസ് ആൻഡ് സ്ട്രൈപ്സിന് വേണ്ടിയാണെന്നും അല്ലാതെ പെന്റഗണിന് വേണ്ടിയല്ലെന്നും' പുറത്താക്കപ്പെട്ട എഡിറ്റർ തുറന്നടിച്ചു. ഈ നടപടി അമേരിക്കൻ മാധ്യമരംഗത്തും സൈനിക വൃത്തങ്ങളിലും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.