പാരമ്പര്യ കായിക ഇനങ്ങളും സംസ്കാരവും കോർത്തിണക്കി കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടക്കുന്ന ആറാമത് വേൾഡ് നോമാഡ് ഗെയിംസിന് ഔദ്യോഗിക തുടക്കമായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് എസ്.സി.ഒ (SCO) നേതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അതേസമയം, 2028-ൽ നടക്കുന്ന അടുത്ത വേൾഡ് നോമാഡ് ഗെയിംസിന് ടാറ്റർസ്ഥാൻ വേദിയാകുമെന്ന് കിർഗിസ് പ്രസിഡന്റ് പ്രഖ്യാപിച്ചു.