നേപ്പാളിലുണ്ടായ വൻ പ്രളയത്തിന് പിന്നാലെ, ഇന്ത്യയിലെ ഹിമാലയൻ ഹിമാനികളിൽ (glaciers) നിന്നുള്ള അപകടസാധ്യതകളും വീണ്ടും ചർച്ചയാകുന്നു. ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ മികച്ച നിരീക്ഷണ കേന്ദ്രങ്ങളുള്ള ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഹിമാലയത്തിൽ മതിയായ സംവിധാനങ്ങളില്ല എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഇതിനിടെ, ഹിമത്തടാകങ്ങൾ പൊട്ടിയുണ്ടാകുന്ന മിന്നൽ പ്രളയങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനായി ഉപഗ്രഹ, ഡ്രോൺ നിരീക്ഷണങ്ങൾ ശക്തമാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ പദ്ധതിയിടുന്നുണ്ട്. ഹിമാലയൻ മേഖലയിലെ പ്രകൃതിദുരന്തങ്ങളെ നേരിടാൻ രാജ്യം കൂടുതൽ സജ്ജമാകേണ്ടതുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.