രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അതിതീവ്ര മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും മുന്നറിയിപ്പുണ്ട്. അതേസമയം, കനത്ത മഴയെത്തുടർന്ന് കൊൽക്കത്ത, സാൾട്ട് ലേക്ക്, ദക്ഷിണ ബംഗാൾ എന്നിവിടങ്ങളിൽ ജനജീവിതം സ്തംഭിച്ചു. വരും ദിവസങ്ങളിലും ഇവിടെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.