അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആരോഗ്യത്തിൽ ദിവസേനയുള്ള സിങ്ക് സപ്ലിമെന്റേഷൻ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പുതിയ പഠനം. പതിവായി സിങ്ക് നൽകുന്നത് കുട്ടികളിൽ കണ്ടുവരുന്ന വിളർച്ചയും വിവിധ അണുബാധകളും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഈ പഠന റിപ്പോർട്ട് Nutrition Insight ആണ് പുറത്തുവിട്ടത്.