പുതിയ ആപ്പിൾ iPhone 18 Pro മോഡലുകളുടെ പ്രീ-ഓർഡർ നടപടികൾ ഇത്തവണ പതിവിലും വൈകിയേക്കുമെന്ന് റിപ്പോർട്ട്. മികച്ച ക്യാമറ, പ്രൊസസ്സർ, ബാറ്ററി എന്നിവയിലെ വലിയ മാറ്റങ്ങൾക്കൊപ്പമായിരിക്കും iPhone 18 Pro, Pro Max എന്നീ മോഡലുകൾ വിപണിയിൽ എത്തുക. ഇതിനുപുറമെ, കമ്പനിയുടെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്തുവരുന്നുണ്ടെന്ന് എൻ.ഡി.ടി.വി ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.