അഫ്ഗാനിസ്ഥാനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങൾ മടങ്ങിയെത്തിയതാണ് ടീമിലെ പ്രധാന ആകർഷണം. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും മലയാളി താരം സഞ്ജു സാംസണും സ്ക്വാഡിൽ ഇടംനേടിയിട്ടുണ്ട്. എന്നാൽ, ബുംറയ്ക്ക് അന്തിമ ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കേണ്ടതുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.