അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ ദാരുണമായി കൊല്ലപ്പെട്ടു. ഇതിൽ ഒരാളെ വാഹനം കയറ്റിയും രണ്ടാമത്തെയാളെ കുത്തിയുമാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ പൊതുസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.