കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി. 'കൊടും ഭീകരരാൽ വൈകാതെ കൊല്ലപ്പെടും' എന്ന് മുന്നറിയിപ്പ് നൽകുന്ന ഭീഷണി സന്ദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസ് പരാതി നൽകി. അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കണമെന്നും ഓഫീസ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.