വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് 10 രൂപയും വിമാന ഇന്ധനത്തിന് (ATF) ലിറ്ററിന് 6.28 രൂപയും വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ ഒന്ന് മുതൽ നിലവിൽ വന്നു. വിമാന ഇന്ധനവിലയിൽ അഞ്ച് ശതമാനത്തിലധികം വർധനവ് ഉണ്ടായതിനാൽ വരാനിരിക്കുന്ന ദസറ, ദീപാവലി ഉത്സവ സീസണുകളിൽ വിമാന യാത്രയ്ക്ക് വലിയ രീതിയിൽ ചെലവേറാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.