പ്രമേഹം പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ തികച്ചും വ്യത്യസ്തമാണെന്ന് പുതിയ പഠന റിപ്പോർട്ട്. പ്രമേഹബാധിതരായ പുരുഷന്മാരിൽ ഹൃദ്രോഗം, വൃക്കസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ, സ്ത്രീകൾക്ക് പ്രമേഹം മൂലം കൂടുതലായി ഉണ്ടാകുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളാണെന്ന് ദ ഇന്ത്യൻ എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുരുഷന്മാരിലും സ്ത്രീകളിലും കാണപ്പെടുന്ന ഈ വ്യത്യസ്തതകൾ അടിസ്ഥാനമാക്കി പ്രമേഹ ചികിത്സയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയാണ് പുതിയ കണ്ടെത്തലുകൾ ചൂണ്ടിക്കാണിക്കുന്നത്.