ആഴ്ചകൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും വെടിവെപ്പ് ഉണ്ടായതിന് പിന്നാലെയാണ് ഇറാനിൽ അതിശക്തമായ ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ റോക്കറ്റുകൾ ഉപയോഗിച്ച് മൈനുകൾ സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. ഇറാനിലെ ലാറക് ദ്വീപിൽ അമേരിക്ക ബോംബാക്രമണം നടത്തിയതിനും ഖാർഗിൽ പുതിയ 'AI' ആക്രമണം നടന്നതിനും പിന്നാലെയാണ് സംഘർഷം കൂടുതൽ രൂക്ഷമായത്. അതിനിടെ, അമേരിക്കയുമായുള്ള പോരാട്ടത്തിൽ റഷ്യൻ ജനത ഇറാനൊപ്പമുണ്ടെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന് പിന്തുണ പ്രഖ്യാപിച്ചു.