തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ഭക്തി ചിത്രമായ 'ഹനുമാൻ അംശ്' ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. യഷ് നായകനായെത്തുന്ന 'ടോക്സിക്' സിനിമയുടെ ആറാം ദിവസത്തെ കളക്ഷനെക്കാൾ കൂടുതലാണ് 'ഹനുമാൻ അംശ്' ഇരുപത്തിയഞ്ചാം ദിവസം നേടിയത്. ബോക്സ് ഓഫീസിൽ തുടക്കത്തിൽ മന്ദഗതിയിലായിരുന്നെങ്കിലും 24 ദിവസം കൊണ്ട് ചിത്രം 40 കോടി രൂപ സ്വന്തമാക്കി. നീം കരോലി ബാബയുടെയും ഹനുമാൻ സ്വാമിയുടെയും പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം ഇന്ത്യൻ സിനിമാ വ്യവസായത്തിന് തന്നെ ഒരു പഠനവിഷയമാണെന്ന് സംവിധായകൻ മധുർ ഭണ്ഡാർക്കർ പ്രതികരിച്ചു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.