ഉപഭോക്താക്കൾക്ക് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഓണം ഓഫർ നൽകിയ കേസിൽ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ കല്യാൺ സിൽക്സിന് ഉപഭോക്തൃ കോടതി പിഴ ചുമത്തി. 31,500 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകാനാണ് കേരളത്തിലെ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. നിയമ വാർത്താ പോർട്ടലായ ബാർ ആൻഡ് ബെഞ്ച് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.