മദ്യപിച്ച് ട്രെയിനുകളിലോ റെയിൽവേ സ്റ്റേഷനുകളിലോ എത്തുന്നവരെ പുറത്താക്കാനും അവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനുമുള്ള റെയിൽവേയുടെ അധികാരത്തിന് കേരള ഹൈക്കോടതിയുടെ അംഗീകാരം. റെയിൽവേ നിയമത്തിലെ ഈ വ്യവസ്ഥയുടെ ഭരണഘടനാ സാധുതയാണ് കോടതി ശരിവെച്ചത്. മറ്റ് യാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ പെരുമാറുന്ന മദ്യപാനികൾക്കെതിരെ കർശന നടപടിയെടുക്കാൻ റെയിൽവേയ്ക്ക് ഇതിലൂടെ സാധിക്കും.