സ്മാർട്ട്ഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി ചൈനീസ് കമ്പനികൾ. 2026-ഓടെ ഫോൺ ബാറ്ററികളുടെ ശേഷി 8,000mAh മുതൽ 10,000mAh വരെയായി വർദ്ധിപ്പിക്കാനാണ് പുതിയ നീക്കം. റെഡ്മി നോട്ട് 17 പ്രോ മാക്സ് 5G (Redmi Note 17 Pro Max 5G), റിയൽമി P4 പവർ 5G (Realme P4 Power 5G), ടെക്നോ പോവ 8 5G (Tecno Pova 8 5G), ഒപ്പോ ഫൈൻഡ് X9 പ്രോ (Oppo Find X9 Pro) തുടങ്ങിയ മോഡലുകൾ ഭാവിയിൽ ഏറ്റവും മികച്ച ബാറ്ററി ലൈഫ് നൽകുന്ന ഫോണുകളുടെ പട്ടികയിൽ ഇടംപിടിക്കുമെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻനിര മോഡലുകൾക്ക് പുറമെ ബജറ്റ് ഫോണുകളിലും ഉയർന്ന ബാറ്ററി കപ്പാസിറ്റി ലഭ്യമാക്കാൻ കമ്പനികൾ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.