വേനലവധിക്കാല യാത്രകൾക്കായി മൊറോക്കോയെ തിരഞ്ഞെടുക്കുന്ന ജി.സി.സി (GCC) വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. യാത്രികർക്കായി കൂടുതൽ വിപുലമായ അവധിക്കാല ചോയ്‌സുകൾ ലഭ്യമായതാണ് ഇതിന് പ്രധാന കാരണം. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കിടയിൽ മൊറോക്കോയുടെ ജനപ്രീതി അതിവേഗം വർധിച്ചുവരുന്നതായി പ്രമുഖ വാർത്താ ഏജൻസിയായ സാവിയ (Zawya) റിപ്പോർട്ട് ചെയ്തു.