മുതിർന്നവരിൽ മൈഗ്രേൻ തടയുന്നതിനുള്ള പുതിയ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ അമേരിക്കയിൽ പുറത്തിറക്കി. ഓരോ രോഗിക്കും ഏറ്റവും അനുയോജ്യമായ മരുന്നുകൾ കൃത്യമായി തിരഞ്ഞെടുക്കാൻ ഡോക്ടർമാരെ സഹായിക്കുന്നതാണ് ഈ പുതിയ നിർദ്ദേശങ്ങൾ. മൈഗ്രേൻ പ്രതിരോധത്തിന് ഉപയോഗിക്കുന്ന 'CGRP Inhibitors' എന്ന വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ കൂടുതൽ ഫലപ്രദമാണെന്ന് AAN, AHS എന്നീ ആരോഗ്യസംഘടനകൾ സംയുക്തമായി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.