എസ്.സി.ഒ (SCO) ഉച്ചകോടിയുടെ ഫോട്ടോയിൽ നിന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇറാൻ പ്രസിഡന്റ് പെസെഷ്കിയാനെയും പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിമാറ്റി. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ചിത്രത്തിന്റെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരാനാണ് മറ്റ് നേതാക്കളെ ഒഴിവാക്കി എഡിറ്റ് ചെയ്ത ചിത്രം ആദ്യം പുറത്തുവിട്ടത്. എന്നാൽ ഈ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതോടെ, പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് മുഴുവൻ നേതാക്കളും ഉൾപ്പെടുന്ന യഥാർത്ഥ ചിത്രം പങ്കുവെച്ച് തടിയൂരുകയായിരുന്നു.