പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ തകർച്ചയ്ക്ക് പ്രധാന കാരണം മുൻ നായകൻ ബാബർ അസമും പേസർ ഷഹീൻ അഫ്രീദിയും തമ്മിലുള്ള ഭിന്നതയാണെന്ന് മുൻ പാക് താരം ബാസിത് അലി വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ മാത്രമാണ് ബാബർ മികച്ച കളിക്കാരനെന്നും അദ്ദേഹം വിമർശിച്ചു. ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർക്കെതിരെ റൺസ് കണ്ടെത്താൻ പാടുപെടുന്ന ബാബർ അസം, കഴിഞ്ഞ 17 ടെസ്റ്റ് മത്സരങ്ങളിലായി ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല എന്നത് സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.