സൗദി അറേബ്യയിൽ ഡ്രൈവിങ്ങിനിടെ മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാത്തവർക്ക് പിഴ ഈടാക്കും. ട്രാഫിക് നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 300 സൗദി റിയാൽ വരെയാണ് പിഴയായി ലഭിക്കുക. റോഡ് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.