ആഗോളതലത്തിൽ ഊർജ്ജ സുരക്ഷാ വെല്ലുവിളികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുനരുപയോഗ ഊർജ്ജ പദ്ധതികൾ കൂടുതൽ വേഗത്തിലാക്കാൻ യുഎഇക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നിർദ്ദേശം. പവർ ഗ്രിഡുകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഊർജ്ജ സംഭരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഊർജ്ജ മേഖലയിലെ ഭാവി പ്രതിസന്ധികൾ മറികടക്കാൻ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.