ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ വഴിയാത്രക്കാർക്ക് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയ യുവതിയെ പോലീസ് വെടിവെച്ചുകൊന്നു. പമേല സിസ്നെറോസ് എന്ന അക്രമിയാണ് കൊല്ലപ്പെട്ടത്. ഇവർ നടത്തിയ കത്തിക്കുത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള അക്രമി അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികളുമായി പോലീസിന് നേരെ പാഞ്ഞടുത്തതോടെയാണ് ഉദ്യോഗസ്ഥർ വെടിയുതിർത്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.