കേരളത്തിലെ മന്ത്രിമാർക്കായി ഐഐഎം കോഴിക്കോട് പ്രത്യേക നേതൃത്വ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. 'റീഇമാജിനിങ് കേരളം' എന്ന പ്രമേയത്തിലാണ് തന്ത്രപരമായ ഭരണനേതൃത്വ വികസനം ലക്ഷ്യമിട്ടുള്ള പരിപാടി നടത്തിയത്. സംസ്ഥാനത്തിന്റെ ഭരണനിർവഹണ മികവും ഭാവി വികസന കാഴ്ചപ്പാടുകളും മുൻനിർത്തിയാണ് ഐഐഎം കോഴിക്കോട് ഈ ശിൽപശാലയൊരുക്കിയത്.