ബിസിസിഐയുടെ നിർണായക അവലോകന യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ അജിത് അഗാർക്കറെ ദുലീപ് ട്രോഫി ഫൈനൽ മത്സരവേദിയിൽ കണ്ടെത്തി. താരങ്ങളുടെ പരുക്കും വർക്ക്‌ലോഡ് മാനേജ്‌മെന്റും ചർച്ച ചെയ്ത പ്രധാന യോഗത്തിൽ നിന്നുള്ള അഗാർക്കറുടെ വിട്ടുനിൽക്കൽ നേരത്തെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അസാന്നിധ്യം സ്വാഭാവികമാണെന്ന നിലപാടിലാണ് ബിസിസിഐ.