ജിസിസി പുരസ്കാരങ്ങൾ നേടിയ ഖത്തറിനെ ജിസിസി മുനിസിപ്പൽ കാര്യ മന്ത്രിമാരുടെ യോഗത്തിൽ ആദരിച്ചു. മുനിസിപ്പൽ വികസന പ്രവർത്തനങ്ങളിലെ മികവിനാണ് ഖത്തറിന് ഈ അംഗീകാരം ലഭിച്ചത്. ഗൾഫ് മേഖലയിലെ നഗരവികസന പദ്ധതികളും മുനിസിപ്പൽ സേവനങ്ങളും കൂടുതൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിതല യോഗം ചേർന്നത്.