കേരള പൊലീസിന്റെ കെ9 (K9) സ്ക്വാഡിലേക്ക് പുതുതായി ഏഴ് നായ്ക്കളെ കൂടി ഉൾപ്പെടുത്തി. വിവിധ അന്വേഷണങ്ങൾക്കും സുരക്ഷാ പരിശോധനകൾക്കുമായി പ്രത്യേക പരിശീലനം നൽകിയാണ് ഇവയെ സേനയുടെ ഭാഗമാക്കുന്നത്. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും ലഹരി, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെത്തുന്നതിലും പൊലീസിന് സഹായമേകാൻ പുതിയ സംഘം ഉടൻ രംഗത്തിറങ്ങും.