കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന ദുർബല രാജ്യങ്ങൾക്ക് ആഗോളതലത്തിൽ പിന്തുണയും സഹായവും ഉറപ്പാക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഇത്തരം രാജ്യങ്ങളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സാമ്പത്തിക സഹായങ്ങളും വിഭവങ്ങളും നൽകാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് കുവൈത്ത് വ്യക്തമാക്കി. പരിസ്ഥിതി പ്രതിസന്ധികൾ മറികടക്കാൻ കൂട്ടായ ആഗോള സഹകരണം അനിവാര്യമാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി.