ഭക്ഷ്യ-ജല സുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട് സ്പെയിനിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രോഗ്രാമിലേക്ക് കുവൈത്തിൽ നിന്നുള്ള അഞ്ച് നൂതന കണ്ടുപിടുത്തങ്ങൾ യോഗ്യത നേടി. ആഗോളതലത്തിൽ ശ്രദ്ധേയമായ ഈ പദ്ധതിയിൽ കുവൈത്തിലെ ഇന്നൊവേഷനുകൾ അവതരിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കും. സുസ്ഥിര വികസനത്തിനും സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും സഹായകരമാകുന്ന മികച്ച ആശയങ്ങളാണ് ഈ പ്രോഗ്രാമിലൂടെ പരിഗണിക്കപ്പെടുന്നത്.