ജിസിസി രാജ്യങ്ങളിലെ തപാൽ, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അണ്ടർസെക്രട്ടറിമാരുടെ യോഗത്തിൽ കുവൈത്തിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) പങ്കെടുത്തു. മേഖലയിലെ തപാൽ, ടെലികോം മേഖലകളിലെ ഏകോപനവും വികസനവും ലക്ഷ്യമിട്ടാണ് യോഗം ചേർന്നത്. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സാങ്കേതിക സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.