കുവൈത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ മരുഭൂമിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മനോഹരമായ തീരപ്രദേശങ്ങൾ, ദ്വീപുകൾ, ചതുപ്പുനിലങ്ങൾ, ഉപ്പുപാടങ്ങൾ, പവിഴപ്പുറ്റുകൾ എന്നിവയുൾപ്പെടെ സമ്പന്നമായ പ്രകൃതിവിഭവങ്ങൾ രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ സാധ്യതകളാണ് തുറന്നുനൽകുന്നത്. വൈവിധ്യമാർന്ന ഈ പ്രകൃതിസമ്പത്ത് ടൂറിസം വികസനത്തിൽ വലിയ പങ്കുവഹിക്കാൻ ശേഷിയുള്ളതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.