കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള വൈദഗ്ധ്യവും അനുഭവപരിചയവും കൂടുതൽ പങ്കുവെക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷയും ഉന്നമനവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിലുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്ന് കുവൈത്ത് വ്യക്തമാക്കി. ശിശുക്ഷേമ രംഗത്തെ പുതിയ വെല്ലുവിളികൾ നേരിടുന്നതിന് കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും രാജ്യം ചൂണ്ടിക്കാട്ടി.