അബുദാബി: സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി അബുദാബിയിൽ മൊബൈൽ മാമോഗ്രാഫി ക്യാംപയിൻ ആരംഭിച്ചു.
ബർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ച മൊബൈൽ മാമോഗ്രാഫി ട്രക്ക് അബുദാബി സിറ്റി, അൽ ഐൻ എന്നിവിടങ്ങളിലെയും വിവിധ സ്ഥാപനങ്ങളിലെയും ജനങ്ങളിലേക്ക് പരിശോധനാ സൗകര്യം എത്തിക്കും.
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, ഷോപ്പിങ് മാളുകൾ, താമസമേഖലകൾ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ മൊബൈൽ യൂണിറ്റ് എത്തും.
ആദ്യഘട്ടത്തിൽ നേരത്തെയുള്ള രോഗനിർണയത്തിന് പ്രാധാന്യം നൽകിയാണ് പരിശോധനയും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നത്. അബുദാബി ആരോഗ്യ വകുപ്പ് പദ്ധതിക്ക് പിന്തുണ നൽകുന്നു.