ദുബൈ: അൽ മിസ്ഹർ മേഖലയിലെ A11, A26 റോഡുകളുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

രണ്ട് റോഡുകളും രണ്ട് ലെയിനുകളിൽ നിന്ന് ഓരോ ദിശയിലും നാല് ലെയിനുകളാക്കി വികസിപ്പിച്ചു. ആകെ 6.8 കിലോമീറ്റർ ദൂരത്തിലാണ് റോഡ് വികസനം.

പുതിയ ലൈറ്റിങ് പോളുകൾ, 551 പാർക്കിങ് സ്ഥലങ്ങൾ, 5.7 കിലോമീറ്റർ സൈക്കിൾ ട്രാക്ക് എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. റോഡിന്റെ ശേഷി മണിക്കൂറിൽ 1,200 വാഹനങ്ങളിൽ നിന്ന് 2,400 വാഹനങ്ങളായി ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

സ്കൂളുകൾക്കും താമസമേഖലകൾക്കും യാത്രക്കാർക്കും കൂടുതൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതാണ് വികസനത്തിന്റെ പ്രധാന ലക്ഷ്യം.