ദോഹ: ഖത്തറിലെ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി പൊലീസ് വിഭാഗം പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
സ്നൂനു, താലബാത്ത്, റഫീഖ് തുടങ്ങിയ ഡെലിവറി കമ്പനികളിലെ ജീവനക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്. ലഹരിമരുന്നുകളുടെയും മനോപ്രഭാവമുള്ള വസ്തുക്കളുടെയും അപകടങ്ങളെക്കുറിച്ചും അവയിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചും ബോധവൽക്കരണം നൽകി.
അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സാധനങ്ങളോ പാക്കറ്റുകളോ സ്വീകരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചു.
നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതിലൂടെ സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഡെലിവറി തൊഴിലാളികൾക്കും നിർണായക പങ്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.