ദുബൈ: ദുബൈയിലെ പ്രധാന റോഡുകളിൽ ചരക്ക് വാഹനങ്ങളുടെ ഗതാഗതത്തിന് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.

റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) ദുബൈ പൊലീസും ചേർന്നാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. ഗതാഗതക്കുരുക്ക് കുറയ്ക്കുകയും യാത്രാസമയം ചുരുക്കുകയും റോഡ് സുരക്ഷ വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

അൽ ഖുദ്റ സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, വിവിധ ക്രോസിങ്ങുകൾ, എയർപോർട്ട് ടണൽ തുടങ്ങിയ ചില മേഖലകളിൽ മുഴുവൻ സമയ നിയന്ത്രണമുണ്ട്. ഷെയ്ഖ് സായിദ് റോഡ്, ബെയ്റൂട്ട് സ്ട്രീറ്റ്, അൽ മിസ്ഹർ, മുയ്സിന, ഔദ് അൽ മുത്തീന തുടങ്ങിയ മേഖലകളിൽ പ്രതിദിനം 16 മണിക്കൂർ വരെ നിയന്ത്രണമുണ്ടാകും.

എമിറേറ്റ്സ് റോഡിനെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.