കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയവും വാർത്താവിതരണ മന്ത്രാലയവും സംയുക്തമായി 'വിത്ത് ദ സ്റ്റുഡന്റ്സ്' (With the Students) പരിപാടിയുടെ പുതിയ സീസണിന് തുടക്കം കുറിച്ചു. വിദ്യാർഥികളുടെ ക്ഷേമവും വികസനവും ലക്ഷ്യമിട്ട് ഇരു മന്ത്രാലയങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കുവൈത്ത് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.