കുവൈത്തിൽ ഷെയ്ഖ് ജാബർ റോഡ് വികസന പദ്ധതിയുടെ ഒന്നാം ഘട്ടം തുറന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിർമാണം പൂർത്തിയായ ആദ്യഘട്ടം തുറന്നുകൊടുത്തത്. കുവൈത്ത് ടൈംസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.