ഹൈഡ്രജൻ ഊർജ മേഖലയിലെ പുതിയ പദ്ധതികളെയും സാങ്കേതിക മുന്നേറ്റങ്ങളെയും കുറിച്ച് വിദഗ്ധർ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിൽ (KISR) വിലയിരുത്തൽ നടത്തി. ശുദ്ധോർജ രംഗത്തെ നൂതന സാധ്യതകളും സാങ്കേതികവിദ്യകളുടെ പ്രായോഗിക വശങ്ങളും ചർച്ചയിൽ വിഷയമായി. സുസ്ഥിര ഊർജ വികസനത്തിന് കരുത്തേകുന്ന പദ്ധതികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധരുടെ ഈ ഒത്തുചേരൽ.