ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 30ന് ചേർന്ന ഖത്തർ മന്ത്രിസഭാ യോഗത്തിൽ വിവിധ സുപ്രധാന തീരുമാനങ്ങൾ അംഗീകരിച്ചു.

ഖത്തർ വിദേശകാര്യ മന്ത്രാലയവും മെക്സിക്കോ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള നയതന്ത്ര പരിശീലന-വിദ്യാഭ്യാസ സഹകരണത്തിനുള്ള ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

ഖത്തർ സർക്കാരും സ്പെയിൻ രാജ്യവും തമ്മിൽ സമാധാനം, അനുരഞ്ജനം, മധ്യസ്ഥത എന്നീ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിനും അംഗീകാരം നൽകി.

കൂടാതെ, നവംബർ 9 മുതൽ 27 വരെ ദോഹയിൽ നടക്കാനിരിക്കുന്ന 2026 ITU Plenipotentiary Conference സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയനുമായുള്ള കരാറിനും അംഗീകാരം നൽകി.

കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ 2025ലെ വാർഷിക റിപ്പോർട്ടും ഗൾഫ് ആരോഗ്യ മന്ത്രിമാരുടെ യോഗത്തിന്റെ റിപ്പോർട്ടും മന്ത്രിസഭ പരിഗണിച്ചു.