ദോഹ: സ്തനാർബുദത്തിന്റെ നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) വാർഷിക ബോധവൽക്കരണ ക്യാംപയിൻ ആരംഭിച്ചു.
സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനകളുടെ പ്രാധാന്യം, രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അറിവ്, ആരോഗ്യപരമായ ജീവിതശൈലി എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം വർധിപ്പിക്കുകയാണ് ക്യാംപയിന്റെ ലക്ഷ്യം.
പ്രത്യേകിച്ച് രോഗം തുടക്കത്തിൽ കണ്ടെത്തുന്നത് ചികിത്സാ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിൽ പ്രധാനമാണെന്ന സന്ദേശമാണ് ആരോഗ്യ അധികൃതർ നൽകുന്നത്.