കുവൈത്തിൽ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രക്തബാങ്കുകളിലെ ശേഖരം വർധിപ്പിക്കുന്നതിനുമായി '30 മിനിറ്റ് = ഒരു പുതിയ ജീവിതം' എന്ന പേരിൽ പുതിയ ക്യാമ്പയിൻ ആരംഭിച്ചു. അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് സഹായമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതുജന പങ്കാളിത്തം ഉറപ്പാക്കി കൂടുതൽ ആളുകളെ ജീവൻരക്ഷാ ദൗത്യത്തിൽ പങ്കാളികളാക്കാൻ ക്യാമ്പയിൻ ആഹ്വാനം ചെയ്യുന്നു.