കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏകീകൃത സർക്കാർ സേവന ആപ്പായ ‘സഹൽ’ വഴി കെട്ടിടത്തിന്റെ വിവരങ്ങളും അതിൽ രജിസ്റ്റർ ചെയ്ത മുഴുവൻ യൂണിറ്റുകളും റദ്ദാക്കുന്നതിനുള്ള പുതിയ ഡിജിറ്റൽ സേവനം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ആരംഭിച്ചു.

‘കെട്ടിടം റദ്ദാക്കൽ’ സേവനത്തിലൂടെ കെട്ടിട ഉടമകൾക്ക് ബന്ധപ്പെട്ട നടപടികൾ ഓൺലൈനായി പൂർത്തിയാക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യൂണിറ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ റദ്ദാക്കുന്നതിനുള്ള അപേക്ഷയും ഡിജിറ്റലായി സമർപ്പിക്കാം.

പുതിയ സേവനം നിലവിൽ വന്നതോടെ ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിൽ നേരിട്ട് എത്തേണ്ടതിന്റെ ആവശ്യകത കുറയും. സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുള്ളതുമാക്കുന്നതിനുള്ള ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് സേവനം അവതരിപ്പിച്ചിരിക്കുന്നത്.