ദുബൈ: സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും തടയുന്നതിനായി യു.എ.ഇ. ആഭ്യന്തര മന്ത്രാലയം പുതിയ ബോധവൽക്കരണ ക്യാംപയിൻ ആരംഭിച്ചു.
“UAE is Safe With Your Digital Awareness” എന്ന പേരിലുള്ള ക്യാംപയിൻ ഒക്ടോബറിൽ ആചരിക്കുന്ന സൈബർ സുരക്ഷാ ബോധവൽക്കരണ മാസത്തോടനുബന്ധിച്ചാണ് ആരംഭിച്ചത്.
ദുബൈ പൊലീസിന്റെ ജനറൽ ഹെഡ്ക്വാർട്ടേഴ്സും ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, ഡിജിറ്റൽ സുരക്ഷാ ഭീഷണികൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഡിജിറ്റൽ സേവനങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും ക്യാംപയിനിലൂടെ വ്യക്തമാക്കും.