അബുദാബി: വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച് യു.എ.ഇയിലേക്ക് കടത്താൻ ശ്രമിച്ച 16.2 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ കസ്റ്റംസ് അധികൃതർ പിടികൂടി.

രാജ്യത്തെ ഒരു കര അതിർത്തി പ്രവേശനകേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ആധുനിക സ്കാനിങ് സംവിധാനത്തിൽ വാഹനത്തിൽ അസാധാരണമായ സൂചനകൾ കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ വാഹനത്തിൽ വിശദമായ പരിശോധന നടത്തുകയായിരുന്നു.

മയക്കുമരുന്ന് കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം നേടിയ കെ9 വിഭാഗവും പരിശോധനയിൽ സഹകരിച്ചു.

ഈ വർഷം ഇതുവരെ യു.എ.ഇ. തുറമുഖ-അതിർത്തി സുരക്ഷാ വിഭാഗം 765 മയക്കുമരുന്ന് പിടിച്ചെടുക്കൽ കേസുകൾ രേഖപ്പെടുത്തിയതായും ഏകദേശം 390 കിലോഗ്രാം മയക്കുമരുന്നും 50,000 മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തതായും യു.എ.ഇ. ഫെഡറൽ അതോറിറ്റി അറിയിച്ചു