2026 ഒക്ടോബർ 4-ാം തീയതി (ഞായറാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലെ എക്സിക്യൂട്ടീവ് ലോഞ്ചിൽ അൻപതാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്ക്കാരത്തിനർഹമായ കൃതി പ്രഖ്യാപിക്കും. അവാർഡ് പ്രഖ്യാപന വർഷത്തിനു മുൻപുളള അഞ്ച് വർഷത്തിനുള്ളിൽ പ്രസീദ്ധീകരിച്ച മൂല്യ കൃതികളിൽ നിന്നും മലയാള സാഹിത്യ ലോകത്തെ വിവിധ മേഖലയിലെ പ്രമുഖരുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന മൂന്ന് ഘട്ട വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് വയലാർ സാഹിത്യ അവാർഡിന് അർഹമായ കൃതി തെരഞ്ഞടുക്കുന്നത്. രാവിലെ പത്ത് മണിക്ക് മസ്ക്കറ്റ് ഹോട്ടലിലെ ബിസിനസ് സെൻ്ററിൽ ചേരുന്ന ജഡ്ജിംഗ് കമ്മിറ്റി യോഗവും തുടർന്ന് പതിനൊന്ന് മണിക്ക് നടക്കുന്ന വയലാർ ട്രസ്റ്റ് യോഗത്തിനും ശേഷം 12 മണിക്ക് നടത്തുന്ന വാർത്താസമ്മേളത്തിൽ വച്ച് അവാർഡ് പ്രഖ്യാപിക്കും. വയലാർ ട്രസ്റ്റ് അംഗങ്ങളും ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളും പത്രസമ്മേളനത്തിൽ പങ്കെടുക്കും
50-ാമത് വയലാർ സാഹിത്യ അവാർഡ് പ്രഖ്യാപനം ഞായറാഴ്ച