തിരുവനന്തപുരം. മഹാത്മജിയിൽ നിന്ന് അകന്നതാണ് ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ പ്രസ്താവിച്ചു.
എത്ര വലിയ വാഷിംഗ് മെഷീനിൽ ഇട്ട് അലക്കിയാലും
ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മുന്നോട്ടു പോകാനാകില്ല. കേരളത്തിൽ ഇപ്പോൾ നടക്കുന്ന തെറ്റ് തിരുത്തൽ കൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടാകില്ല. അടിസ്ഥാനപരമായ
തെറ്റ് തിരുത്തിയാൽ മാത്രമേ അവർക്കിനി മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ.
ക്വിറ്റിന്ത്യ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത്
ഏറ്റവും വലിയ
മണ്ടത്തരമാണെന്നും അതിന് രാജ്യത്തെ ജനങ്ങളോട് മാപ്പുചോദിച്ചെങ്കിൽ മാത്രമേ തെറ്റ് തിരുത്തൽ ആകൂ എന്നും സി.പി ജോൺ പറഞ്ഞു.
കെ.പി.സി.സി ഗാന്ധി ദർശൻ സമിതി ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നടത്തിയ ഗാന്ധി സേവാദിനം ഒരു വർഷക്കാലത്തെ പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡൻറ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ,നാദിറ സുരേഷ്,ബി.സുഭാഷ്,
കടകംപള്ളി ഹരിദാസ്, എസ്.രവീന്ദ്രൻ നായർ,പട്ടം സുധീർ,ജ്യോതിഷ് കുമാർ,ഉദയനൻ നായർ എന്നിവർ പ്രസംഗിച്ചു.
ചാല സുലൈമാൻ,ശാലിനി തമ്പി,അമൃത കൗർ,വെട്ടുകാട് ജോർജ്,ലീലാമ്മ ഐസക് വേലായുധൻപിള്ള,മസൂദ്,പൂന്തുറ നസീർ വി.സത്യരാജൻ,ബാബു വെഞ്ഞാറമൂട് കെ.ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ ലഹരി വിമുക്ത പ്രതിജ്ഞയും നടന്നു.